കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ 3 വർഷത്തേക്ക്
പ്രവാസികൾക്ക് ഒരു വർഷത്തെ കാലാവധിക്ക് പകരം 3 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിൻ്റെ സാധുത ഒരു വർഷത്തിനുപകരം 3 വർഷമാക്കിക്കൊണ്ടുള്ള ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താൻ ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഈ 3 വർഷത്തെ സാധുതയുള്ള ലൈസൻസ് “മൈ കുവൈറ്റ് ഐഡൻ്റിറ്റി” എന്ന മൊബൈൽ ആപ്ലിക്കേഷനിൽ പുതുക്കിയ ശേഷം കടലാസിൽ പ്രിൻ്റ് ചെയ്യാതെ തന്നെ നൽകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)