Posted By Editor Editor Posted On

കുവൈറ്റിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ പ്രദേശത്തു മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ചിരുന്നു. പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ ഈ സംഘത്തിന് പിടികൂടാൻ കഴിഞ്ഞു. അന്വേഷണത്തിൽ ഇയാൾ മുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയെ തുടർ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *