അമീറിന്റെഅധികാരത്തെ ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റ്; കുവൈറ്റ് മുന്‍ എംപിക്ക് രണ്ട് വര്‍ഷം തടവ്
കുവൈത്ത് അമീറിന്റെ അധികാരത്തെ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് മുന്‍ പാര്‍ലമെന്റ് അംഗം വാലിദ് അല്‍ തബ്തബായിക്ക് കുവൈറ്റ് അപ്പീല്‍ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്നതായി വിശേഷിപ്പിക്കപ്പെട്ട കേസില്‍ ജൂണില്‍ ക്രിമിനല്‍ കോടതി അല്‍ തബ്തബായിക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതാണ് അപ്പീല്‍ കോടതി രണ്ടു വര്‍ഷമാക്കി കുറച്ചത്. തടവിനൊപ്പം കഠിന ജോലിക്കും കോടതി വിധിച്ചിട്ടുണ്ട്.എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അമീറിനെ വിമര്‍ശിച്ച് പോസ്റ്റിട്ടത് താനല്ലെന്നും തന്റെ എതിരാളികളാണ് ഇതിന് പിന്നിലെന്നും 60 കാരനായ മുന്‍ എംപി കോടതിയില്‍ വാദിച്ചെങ്കിലും വാദം അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ മെയ് മാസത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കുവൈറ്റ് അമീര്‍ മിശാല്‍ അല്‍ അഹമ്മദ് ഉത്തരവിടുകയും തെരഞ്ഞെടുപ്പ് വ്യവസ്ഥ ചെയ്യുന്ന ചില ഭരണഘടനാ അനുച്ഛേദങ്ങള്‍ നാല് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്‍ എംപിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അമീറിനെ വിമര്‍ശിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)