അടുത്തമാസം മുതല്‍ കുവൈറ്റില്‍ പണം നല്കി വാഹനം വാങ്ങാനാവില്ല; പേയ്മെന്റ് ബാങ്ക് വഴി മാത്രം
അടുത്ത മാസം ഒന്നാം തീയതി മുതല്‍ വാഹന ഇടപാടുകളില്‍ വില പണമായി സ്വീകരിക്കാന്‍ പാടില്ലെന്ന തീരുമാനവുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ഒക്ടോബര്‍ ഒന്നു മുതല്‍ റൊക്കം പണം നല്കി വാഹനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ വ്യക്തമാക്കി. പകരം എല്ലാ വാഹന ഇടപാടുകള്‍ക്കുമുള്ള പണം ബാങ്കിങ് ചാനലുകള്‍ വഴി മാത്രമേ നടത്താവൂ എന്നും മന്ത്രി അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവന്നതായും അടുത്ത മാസം ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പഴുതുകള്‍ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില പണമായി നല്‍കരുതെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മറയായും വാഹന ഇടപാടുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതു വഴി കോടികള്‍ മറിയുന്നതായാണ് റിപ്പോര്‍ട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)