Posted By user Posted On

ജോമോൻ തോമസ് കോയിക്കരക്ക് ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമോൻ തോമസ് കോയിക്കരക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 21 വർഷമായി കുവൈറ്റിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോമോൻ തോമസ് കോയിക്കര ഓഐസിസി കുവൈറ്റിന്റെ രൂപീകരണ കാലം മുതൽ തന്നെ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്നു. ജോലി സംബന്ധമായി അയർലന്റിലേക്കാണ് ജോമോൻ യാത്രയാകുന്നത്. ഓ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ്‌ സാബു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ജോമോൻ തോമസ് കോയിക്കരയുടെ ജില്ലാ കമ്മറ്റിയിലെ പ്രവർത്തന കാലഘട്ടത്തെ അനുസ്മരിച്ച് എറണാകുളം ജില്ലാ കമ്മറ്റി ഫലകം നൽകി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിബു ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മാർട്ടിൻ പടയാട്ടിൽ നന്ദി രേഖപ്പെടുത്തി. എബി വാരിക്കാട്, ബി സ് പിള്ള, ബിനു ചെമ്പാലയം, ജോയ് കരവാളൂർ, ജോബിൻ ജോസ്, അക്ബർ വയനാട്, ജലിൻ തൃപ്രയാർ, വിപിൻ മാങ്ങാട്, ഇസ്മായിൽ പാലക്കാട്, ലിപിൻ കണ്ണൂർ, റസാഖ് ചെറുതുരുത്തി, വർഗീസ് പോൾ, ജിയോ മത്തായി, അനിൽ വർഗീസ്, തങ്കച്ചൻ ജോസഫ്, ജിനോ എം കെ, ബാബു എബ്രഹാം, പ്രിൻസ് ബേബി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജോമോൻ തോമസ് കോയിക്കര മറുപടി പ്രസംഗം നടത്തി. വയനാട് , പാലക്കാട് ജില്ലാ കമ്മിറ്റികൾ അദ്ധേഹത്തെ മൊമെന്റോ നൽകി ആദരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *