വിമാനനിരക്ക് കുത്തനെ വർദ്ധിക്കുന്നു; പുതുവഴികൾ തേടി പ്രവാസികൾ
കൂടുന്ന വിമാന നിരക്ക് പ്രവാസികളെ ഒട്ടാകെ വലക്കുകയാണ്. നാട്ടിലേക്കും, തിരിച്ചും കുടുംബവുമൊത്തുള്ള യാത്രകൾക്ക് തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും സൈലവഴിക്കേണ്ട അവസ്ഥായിലാണ് പ്രവാസികളിപ്പോൾ. ഈ പ്രതിസന്ധി മറികടക്കാൻ കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നവർ ഒരുപാടാണ്. നേരിട്ടുള്ള വിമാനങ്ങളില്‍ ദുബൈയിലെത്താന്‍ നാലു മണിക്കൂര്‍ എടുക്കുമെങ്കില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ 20 മണിക്കൂര്‍ വരെ എടുക്കുമെന്ന് മാത്രം. എങ്കിലും സാമ്പത്തിക നേട്ടം കാരണം ആ ബുദ്ധിമുട്ടുകള്‍ തല്‍ക്കാലം മറക്കുകയാണ് പ്രവാസി കുടംബങ്ങള്‍.
നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് വന്‍ ചാര്‍ജ്. ഇപ്പോൾ കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് ഒരാള്‍ക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപയോളമാണ്. നാലു പേരുള്ള കുടുംബം ദുബൈയിലെത്താന്‍ ഒന്നര ലക്ഷത്തോളം രൂപ വരും. മസ്‌കറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചും മലയാളികള്‍ ഇപ്പോള്‍ ദുബൈയില്‍ എത്തുന്നുണ്ട്. ഇത്തരം യാത്രകളില്‍ ഒരാളുടെ ടിക്കറ്റില്‍ 10,000 രൂപ വരെ കുറവുണ്ട്. മലയാളികള്‍ മാത്രമല്ല, യു.എ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികളെല്ലാം ഈ പ്രതിസന്ധി നേരിടുന്നു. പണം ലാഭിക്കാമെന്നും സ്ഥലങ്ങള്‍ കാണാമെന്നും കരുതി ചിലര്‍ ഇതൊരു അവസരമായും എടുക്കുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)