Posted By user Posted On

കുവൈറ്റിൽ ഫോൺ വഴിയുള്ള തട്ടിപ്പുകളിൽ കുറവ്

കുവൈറ്റിൽ വ്യാ​ജ കോളുകളിലൂടെയുള്ള തട്ടിപ്പുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. രാ​ജ്യ​ത്തെ ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​ജ കാ​ളു​ക​ൾ ചെ​റു​ക്കാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്ര) അ​റി​യി​ച്ചു. ആളുകൾക്ക് വിശ്വസനീയമായ രീതിയിൽ ഫോൺ വിളിച്ചും, മെസ്സേജ് അയച്ചും കബളിപ്പിച്ച് പണം തട്ടുന്ന രീതി കുവൈറ്റിൽ വ്യാപിച്ചിരുന്നു. ഔ​ദ്യോ​ഗി​ക മ​ന്ത്രാ​ല​യ​ങ്ങ​ൾ, മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ പേ​രി​ൽ ഫോ​ൺ വി​ളി​ക്ക​ലാ​യി​രു​ന്നു രീ​തി. വ്യ​ക്തി വി​വ​ര​ങ്ങ​ളു​ടെ അ​പ്ഡേ​ഷ​ൻ, വി​വി​ധ നി​യ​ലം​ഘ​ന​ങ്ങ​ൾ, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ, വാ​ക്സി​നേ​ഷ​ൻ എ​ന്നീ വി​വ​ര​ങ്ങ​ൾ വി​ളി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടും. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മെ​ന്ന നി​ല​യി​ലാ​കും അ​വ​ത​ര​ണം. ഇ​തോ​ടെ ഫോ​ൺ എ​ടു​ക്കു​ന്ന​വ​ർ ആ​ശ​യ​ക്കുഴ​പ്പ​ത്തി​ലാ​കും. തു​ട​ർ​ന്ന് വി​വി​ധ ലി​ങ്കു​ക​ൾ അ​യ​ക്കു​ക​യും അ​തു​വ​ഴി പ​ണം അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു രീ​തി. നി​ര​ന്ത​ര മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ച​തോ​ടെ​യും ത​ട്ടി​പ്പു​കാ​ർ പി​ൻ​വാ​ങ്ങി​യ​താ​യാ​ണ് സൂ​ച​ന.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *