കുവൈറ്റിൽ ഫോൺ വഴിയുള്ള തട്ടിപ്പുകളിൽ കുറവ്
കുവൈറ്റിൽ വ്യാജ കോളുകളിലൂടെയുള്ള തട്ടിപ്പുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ കമ്പനികളുടെ സഹകരണത്തോടെ വ്യാജ കാളുകൾ ചെറുക്കാനുള്ള ശ്രമം ഊർജിതമാക്കിയതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. ആളുകൾക്ക് വിശ്വസനീയമായ രീതിയിൽ ഫോൺ വിളിച്ചും, മെസ്സേജ് അയച്ചും കബളിപ്പിച്ച് പണം തട്ടുന്ന രീതി കുവൈറ്റിൽ വ്യാപിച്ചിരുന്നു. ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിൽ ഫോൺ വിളിക്കലായിരുന്നു രീതി. വ്യക്തി വിവരങ്ങളുടെ അപ്ഡേഷൻ, വിവിധ നിയലംഘനങ്ങൾ, ഗതാഗത നിയമലംഘന പിഴ, വാക്സിനേഷൻ എന്നീ വിവരങ്ങൾ വിളിക്കുന്നവർ ചൂണ്ടിക്കാട്ടും. ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമെന്ന നിലയിലാകും അവതരണം. ഇതോടെ ഫോൺ എടുക്കുന്നവർ ആശയക്കുഴപ്പത്തിലാകും. തുടർന്ന് വിവിധ ലിങ്കുകൾ അയക്കുകയും അതുവഴി പണം അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു രീതി. നിരന്തര മുന്നറിയിപ്പുകൾ നൽകുകയും ബോധവത്കരണം ആരംഭിച്ചതോടെയും തട്ടിപ്പുകാർ പിൻവാങ്ങിയതായാണ് സൂചന.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)