Posted By user Posted On

കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു ; തീരുമാനം സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട്

കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിയുടെ ഈ നീക്കം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ്. കുവൈറ്റിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഒന്നാണ് കുവൈത്ത് എയർവേയ്‌സ്.

ദേശീയ തൊഴിൽ, സാമ്പത്തിക കാര്യക്ഷമത, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി വിദേശ തൊഴിലാളികളെയും വിരമിക്കൽ പെൻഷനു അർഹതയുള്ളവരെയും പിരിച്ചുവിടാനായി തീരുമാനിച്ചിരിക്കുന്നത്. നേരത്തേ കുവൈത്ത് എയര്‍വേയ്സ് പ്രവര്‍ത്തന സുരക്ഷ ഉറപ്പാക്കാന്‍ സാങ്കേതിക വൈദഗ്ധ്യമുള്ള റിട്ടയേർഡ് ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരെയാണ് പിരിച്ചുവിടൽ ബാധിക്കുക. രാജ്യത്ത് പൗരന്മാർക്ക് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും ആണ് ഈ നീക്കം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *