Posted By user Posted On

കുവൈത്തിലെ ഈ ദ്വീ​പ് യു​നെ​സ്‌​കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേ​ക്ക്

ഫൈ​ല​ക ദ്വീ​പി​നെ യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലേക്ക്. ഇതിന്റെ ഭാ​ഗമായി കു​വൈ​ത്തി​ലെ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്‌​സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്‌​സും (എ​ൻ.​സി.​സി.​എ.​എ​ൽ) വേ​ൾ​ഡ് മോ​ണി​മെ​ന്റ്സ് ഫ​ണ്ടും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഓ​ൺ സ്മാ​ര​ക-​സൈ​റ്റി​ന്റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​തെ​ന്ന് എ​ൻ.​സി.​സി.​എ.​എ​ൽ പു​രാ​വ​സ്തു, മ്യൂ​സി​യം അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ റെ​ധ പ​റ​ഞ്ഞു. സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കാ​ൻ കു​വൈ​ത്തി​ൽ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി യു.​എ​സി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ശൈ​ഖ അ​ൽ സെ​യ്ൻ അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. 4,200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദ്വീപാണിത്. ‌ അ​ഞ്ചു വ്യ​ത്യ​സ്ത നാ​ഗ​രി​ക​ത​ക​ളു​ടെ യു​ഗം ക​ട​ന്നു​പോ​യ ഇ​ട​മാ​ണ് ദ്വീ​പ്. 34 വ​ർ​ഷം മു​മ്പ് ഇ​റാ​ഖി അ​ധി​നി​വേ​ശം ന​ട​ക്കു​ന്ന​തു​വ​രെ ഇ​വി​ടെ ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്നു. ദ്വീ​പി​ലെ പു​രാ​വ​സ്തു സൈ​റ്റു​ക​ൾ സാം​സ്കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ട​ന്നു​വ​രി​കയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *