കുവൈത്തിലെ ഈ ദ്വീപ് യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക്
ഫൈലക ദ്വീപിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്. ഇതിന്റെ ഭാഗമായി കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻ.സി.സി.എ.എൽ) വേൾഡ് മോണിമെന്റ്സ് ഫണ്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു.ഇന്റർനാഷനൽ കൗൺസിൽ ഓൺ സ്മാരക-സൈറ്റിന്റെ ശിപാർശ പ്രകാരമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് എൻ.സി.സി.എ.എൽ പുരാവസ്തു, മ്യൂസിയം അസി. സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെധ പറഞ്ഞു. സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ കുവൈത്തിൽ നിരന്തര ശ്രമങ്ങൾ നടന്നുവരുന്നതായി യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സെയ്ൻ അസ്സബാഹ് പറഞ്ഞു. 4,200 വർഷം പഴക്കമുള്ള ദ്വീപാണിത്. അഞ്ചു വ്യത്യസ്ത നാഗരികതകളുടെ യുഗം കടന്നുപോയ ഇടമാണ് ദ്വീപ്. 34 വർഷം മുമ്പ് ഇറാഖി അധിനിവേശം നടക്കുന്നതുവരെ ഇവിടെ ജനവാസമുണ്ടായിരുന്നു. ദ്വീപിലെ പുരാവസ്തു സൈറ്റുകൾ സാംസ്കാരിക വിനോദസഞ്ചാര ആകർഷണമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)