കുവൈറ്റിനെ നടുക്കിയ മംഗഫ് തീപിടുത്തം; കുറ്റാരോപിതരായ കമ്പനിക്ക് ടെൻഡർ വിലക്ക്
കുവൈറ്റിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിൽ കുറ്റാരോപിതരായ കമ്പനിയെ ടെൻഡർ നപടിപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി കുവൈത്ത് പെട്രോളിയം കോർപറേഷൻ. കെ പി സിയുടെ ഹയർ ടെണ്ടർ കമ്മിറ്റിയാണ് കെട്ടിടത്തിന്റെ ഉടമകളായ കമ്പനിയെയും സബ്സിഡിയറി സ്ഥാപനങ്ങളെയും വിലക്കിയത്.
1977-ൽ സ്ഥാപിതമായ കമ്പനി വർഷങ്ങളായി കുവൈത്തിലും ഗൾഫ് മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂൺ 12ന് പുലർച്ചെയാണ് മംഗഫിലെ ലേബർ ക്യാംപ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 49 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. തീപിടിത്തം ആകസ്മികമാണെന്ന് വിലയിരുത്തിയ പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫയൽ മിസ്ഡിമെനിയർ കോടതിയിലേക്ക് മാറ്റാനായി അന്വേഷണ വകുപ്പിന് കൈമാറിയാതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു കുറ്റാരോപിതരായ കമ്പനി പ്രതിനിധികൾക്ക് ജാമ്യം അനുവദിക്കാനും തീരുമാനം ആയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)