വിമാനത്തിൽ ബോംബ് ഭീഷണി ; അടിയന്തിര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം
ബോബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം താഴെയിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്തിൽ വിശദമായ പരിശോധന നടത്തും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . യാത്രക്കാരെ ഇറക്കിയ ശേഷമായിരിക്കും പരിശോധന. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)