Posted By user Posted On

ഉരുളക്കിഴങ്ങിൽ മാരക വിഷം; കഴിക്കുന്നതിന് മുൻപ് തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കാം

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അധികം വലിപ്പത്തിലുള്ളതു നോക്കി വാങ്ങാതിരിയ്ക്കുക. ഇടത്തരം, ചെറുത് എന്നിവയാണ് ആരോഗ്യത്തിന് ഗുണകരമായവ. അല്ലാത്തവ മിക്കവാറും പല കെമിക്കലുകളും അടിച്ചതാകാൻ വഴിയുണ്ട്. തക്കാളിയും ഇതുപോലെ കെമിക്കലുകൾ അടങ്ങിയ ഒന്നാണ്. തക്കാളിയിൽ വെളുത്ത വരകളുണ്ടെങ്കിൽ ഇത് നൈട്രേറ്റ് എന്ന കെമിക്കലുകളെ സൂചിപ്പിയ്ക്കുന്നു. ഇതുപോലെ ഇവ തൊട്ടുനോക്കിയാൽ നല്ലതാണോയെന്നറിയാം.തക്കാളിയിൽ സ്പർശിയ്ക്കുമ്പോൾ തൊലി കൃത്രിമമായി തോന്നുന്നുവെങ്കിൽ ഇത് കെമിക്കലുകൾ അടങ്ങിയതാണെന്നർത്ഥം. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ കയ്യിൽ പിടിച്ചു നോ്ക്കുക. കനമുള്ളവ നോക്കി വാങ്ങുക. ഇത് സ്വാഭാവികരീതിയിൽ വളർത്തിയാകും. ഇതുപോലെ ഇവയിൽ പ്രാണികളോ പുഴുക്കുത്തോ കണ്ടാലും കേടായതെന്നു കരുതേണ്ട. ഇതിൽ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്. ക്യാരറ്റ് പൊതുവേ കാഴ്ചയ്ക്കു നല്ല നിറമുള്ള, നല്ല വലിപ്പമുള്ളതു നോക്കിയാണ് നാം തെരഞ്ഞെടുക്കുക. പെട്ടെന്നു കണ്ണിൽ പെടുന്നത് ഇതാണെന്നതാണ് വാസ്തവം. എന്നാൽ ഇത്തരം ക്യാരറ്റുകൾ നല്ലതല്ല. അധികം നിറമില്ലാത്ത, വലിപ്പമില്ലാത്ത ക്യാരറ്റുകളാണ് ആരോഗ്യത്തിന് ഏറെ നല്ലത്. മറ്റുള്ളവ പലപ്പോഴും കെമിക്കൽ സമ്പുഷ്ടമായിരിയ്ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *