ലഹരിവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി: മൂന്നുപേർ പിടിയിൽ
രാജ്യത്ത് ലഹരിവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറി കണ്ടെത്തി.റെയ്ഡിൽ ഏകദേശം 90.5 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ കണ്ടെത്തി. 55 കിലോഗ്രാം ലിറിക്ക പൗഡർ, 35 കിലോഗ്രാം കെമിക്കൽ മയക്കുമരുന്ന് പദാർഥം, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക ക്യാപ്സ്യൂളുകൾ, 100,000 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയും അധികൃതർ കണ്ടുകെട്ടി. വടക്കൻ ഭാഗത്ത് മരുഭൂമിക്ക് നടുവിലായിരുന്നു ഫാക്ടറി. ഇവിടെനിന്ന് മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)