കുവൈറ്റിൽ 6 മാസത്തിനുള്ളിൽ ആളുകൾ ചെലവാക്കിയത് 23.9 ബില്യൺ ദിനാർ
കുവൈറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 5.6% വർധിച്ചു. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ചെലവഴിച്ച മൊത്തം തുക 23.97 ബില്യൺ ദിനാറിലെത്തി, 2023 ലെ ഇതേ കാലയളവിലെ 22.69 ബില്യൺ ദിനാറിനെ അപേക്ഷിച്ച് 1.28 ബില്യൺ ദിനാറിൻ്റെ വർദ്ധനവ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട ഡാറ്റ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ ജൂൺ അവസാനത്തോടെ നേരിട്ടുള്ള പർച്ചേസിലൂടെ പൗരന്മാരുടെയും താമസക്കാരുടെയും മൊത്തം ചെലവ് 9.2 ബില്യൺ ദിനാറായി, എടിഎമ്മുകൾ വഴിയുള്ള പണം പിൻവലിക്കലിൻ്റെ മൂല്യം 5.15 ബില്യൺ ദിനാറായി.
ഈ കാലയളവിൽ ഓൺലൈനിൽ ചെലവഴിച്ച തുക 9.6 ബില്യൺ ദിനാർ എത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)