Posted By user Posted On

കുവൈത്തിൽ 287 കിലോ അഴുകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു

കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റൽ ഗവർണറേറ്റിലെ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 26 നിയമലംഘനങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് പഴകിയ മത്സ്യവും മായം കലർന്ന മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. 262 കിലോ കേടായ മത്സ്യവും 25 കിലോ മായം കലർന്ന മാംസവുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വിവിധ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കൾ പ്രദർശിപ്പിക്കുന്നത് മുതൽ മായം കലർന്ന ഭക്ഷണം കച്ചവടം ചെയ്യുന്നത് വരെയുള്ള നിയമലംഘനങ്ങൾ ഇതിൽപ്പെടുന്നു. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതും പൊതു ശുചിത്വ നിയമങ്ങൾ പാലിക്കാത്തതും നിയമലംഘനങ്ങളിൽപ്പെടുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *