Posted By user Posted On

കുവൈത്തിലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി വി​സ​ മാ​റ്റം; എങ്ങനെ അപേക്ഷിക്കാമെന്ന് വിശദമായി അറിയാം

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ (പി.​എ.​എം) സ്വീ​ക​രി​ച്ചു തു​ട​ങ്ങി.ജൂ​ലൈ 14 മു​ത​ൽ ര​ണ്ടു മാ​സ​മാ​ണ് അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി. ഒ​രേ തൊ​ഴി​ലു​ട​മ​യി​ൽ കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും ജോ​ലി ചെ​യ്ത​വ​ർ​ക്കാ​ണ് വി​സ മാ​റ്റ​ത്തി​ന് അ​നു​മ​തി. ഇ​തി​നാ​യി 50 ദീ​നാ​ർ ഫീ​സ് ഈ​ടാ​ക്കും. ക​രാ​ർ പു​തു​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും 10 ദീ​നാ​റും ഈ​ടാ​ക്കും.അ​പേ​ക്ഷ​ക​ൻ ഒ​രു വ​ർ​ഷ​മെ​ങ്കി​ലും കു​വൈ​ത്തി​ൽ താ​മ​സി​ച്ചു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യു​ടെ സ്‌​പോ​ൺ​സ​ർ താ​മ​സ​സ്ഥ​ലം കൈ​മാ​റാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻറെ റ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ൻറി​ൻറെ അം​ഗീ​കാ​രം, തൊ​ഴി​ലു​ട​മ​യു​ടെ വ്യ​ക്തി​പ​ര​മാ​യ ഹാ​ജ​ർ എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​യി​രി​ക്കും അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​. അ​പേ​ക്ഷ​​യോ​ടൊ​പ്പം വി​സ മാ​റ്റി ന​ൽകു​ന്ന ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ രേ​ഖ, നി​ല​വി​ലെ സ്പോ​ൺ​സ​റു​ടെ സി​വി​ൽ ഐ.​ഡി,
അ​പേ​ക്ഷ​ക​ന്റെ പാ​സ്പ്പോ​ർട്ട്, സി​വി​ൽ ഐ​ഡി എ​ന്നി​വ വേ​ണം
ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യു​മാ​യി സ്പോ​ൺ​സ​റു​ടെ കൂ​ടെ ജ​വാ​സാ​ത്തി​ൽ എ​ത്തി അ​പേ​ക്ഷ സ​മ​ർപ്പി​ച്ച് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർത്തി​യാ​ക്കു​ക. ല​ഭി​ക്കു​ന്ന രേ​ഖ, തൊ​ഴി​ൽ വി​സ അ​ടി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യ ക​മ്പ​നി​യി​ൽ സ​മ​ർപ്പി​ക്കു​ക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *