Posted By user Posted On

കൊളസ്‌ട്രോളിന് കടിഞ്ഞാണിടാൻ ഈ ജ്യൂസുകള്‍ ശീലമാക്കൂ: ഹൃദയത്തെ സ്മാര്‍ട്ടാക്കാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊളസ്‌ട്രോള്‍ എപ്പോഴും ഒരു വില്ലന്‍ തന്നെയാണ്. പലപ്പോഴും ഇതിന് എന്താണ് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും ഉണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പെടാപാട് പെടുന്നവരും നിരവധിയാണ്. എന്നാല്‍ ഇനി മുതല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ചിലതാണ് ഭക്ഷണം. പലപ്പോഴും കൊളസ്ട്രോള്‍, കൊഴുപ്പ്, കാല്‍സ്യം, മറ്റ് പദാര്‍ത്ഥങ്ങള്‍ എന്നിവയാല്‍ നിര്‍മ്മിച്ച ഫലകത്തിന്റെ ശേഖരണം മൂലമാണ് ധമനികളില്‍ തടസ്സമുണ്ടാവുന്നത്. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തേയും മോശമായി ബാധിക്കുന്നു.

ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പലപ്പഴും ധമനികളില്‍ തടസ്സം വന്നാല്‍ അത് നമ്മടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ കുറക്കുകയും അത് വഴി ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥകളുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഹൃദയ ധമനികള്‍ ആരോഗ്യത്തോടെയിരിക്കുന്നതിന് സഹായിക്കുന്ന ചില ചുവന്ന നിറത്തിലുള്ള ജ്യൂസുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മാതളനാരങ്ങ ജ്യൂസ്
മാതള നാരങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് പലപ്പോഴും രക്തസമ്മര്‍ദ്ദവും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവും കുറയ്ക്കാന്‍ സഹായിക്കുന്നത്. സ്ഥിരമായി കുടിച്ചാല്‍ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ കുടിക്കുന്നതിന് മുന്‍പായിപോഷകാഹാര വിദഗ്ധനോട് ചോദിച്ച ശേഷം കുടിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് നിങ്ങളുടെ രക്തക്കുഴലുകള്‍ വിശാലമാക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതും. ഇത് വഴി രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരു ഗ്ലാസ്സ് ദിനവും ശീലമാക്കാം.

ക്രാന്‍ബെറി ജ്യൂസ്
മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ക്രാന്‍ബെറി ജ്യൂസ്.. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതുകൊണ്ട് തന്നെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ക്രാന്‍ബെറി ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാവുന്നു. ധമനികളിലെ തടസ്സത്തേയും ഇത് ഇല്ലാതാക്കുന്നു.

തക്കാളി ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി ജ്യൂസ് വളരെയധികം സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനൊടൊപ്പം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല ഇതിലുള്ള ലൈക്കോപീന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ചെറി ജ്യൂസ്
ചെറി ജ്യൂസില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങളായ ആന്തോസയാനിന്‍ ധാരാളമുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് ചെറി ജ്യൂസ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *