കുവൈത്തിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രവാസിക്ക് യാത്രാവിലക്ക്
8,000 കുവൈത്ത് ദിനാർ മോഷ്ടിച്ചെന്നാരോപിച്ച് പ്രവാസിക്ക് യാത്രാവിലക്ക്. അൽഅയൂൺ ഏരിയയിലെ കുവൈത്ത് പൗരന്റെ ഹോം ഓഫീസിൽ നിന്ന് 8,000 ദിനാർ മോഷ്ടിച്ചെന്നാരോപിച്ചാണ് നടപടി. കേസിനെ തുടർന്ന് അൽ നസീം പൊലീസ് പ്രവാസിയെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 1988ൽ ജനിച്ച പ്രവാസി കഴിഞ്ഞ ബുധനാഴ്ച പണം മോഷ്ടിക്കുകയും തുടർന്ന് ഫോൺ ഓഫ് ചെയ്യുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതി സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെട്ടേക്കുമെന്ന് പരാതിക്കാരനായ പൗരൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj
Comments (0)