ആരോഗ്യത്തിനും ആയുസ്സിനും ഈ ഭക്ഷണങ്ങൾ: അറിയാതെ പോകരുത് ഇക്കാര്യം
ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും ചില ഭക്ഷണങ്ങൾ ഉത്തമമാണ്. ഇവ കഴിച്ചാൽ വലിയ രുചിയുണ്ടാവുകയുമില്ല. എന്നാൽ അവ നമ്മുടെ ആരോഗ്യത്തിനു നൽകുന്ന ഗുണങ്ങൾ നിർവചനാതീതമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ബീറ്റ്റൂട്ട്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ അല്പം പുറകിലാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കാന്‍ അത്ര തിരക്കുണ്ടാവില്ല പലര്‍ക്കും. പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. എന്നാല്‍ ഇത് കഴിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും, കൊളസ്ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു.
അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഉണക്കമുന്തിരി അത്രയധികം ടേസ്റ്റോടെ ആരും കഴിക്കുന്നതായി കാണുന്നില്ല. എന്നാല്‍ ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്നതാണ് സത്യം. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഉണക്കമുന്തിരി. രുചി എന്നതിലുപരി ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ഘടകങ്ങള്‍ ധാരാളം ഉണക്കമുന്തിരിയില്‍ ഉണ്ട്. ആരോഗ്യത്തിന്റെ കലവറയാണ് ഓട്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അത്രയധികം ടേസ്റ്റ് ഇല്ലാത്ത ഒന്നാണ് എന്നതാണ് സത്യം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)