കുവൈറ്റിൽ പ്രവാസിയെ കൊലപ്പെടുത്തിയകേസിൽ പൗരന് വധശിക്ഷ
കുവൈറ്റിലെ വഫ്രയിൽ തന്റെ പിതാവിൻ്റെ കന്നുകാലി ഫാമിൽ കാവൽക്കാരനായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് പൗരന് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ജഡ്ജി സാലിഹ് അൽ മുറൈഷിദിൻ്റെ നേതൃത്വത്തിലുള്ള കാസേഷൻ കോടതി ശരിവച്ചു. കൊലപാതകം പ്രതി സമ്മതിച്ചില്ലെങ്കിലും ഒടുവിൽ ആസൂത്രിത കൊലപാതകമാണെന്ന് സമ്മതിക്കുകയായിരുന്നു. വഫ്രയിൽ പുലർച്ചെ രക്തത്തിൽ കുളിച്ച നിലയിൽ പിതാവിൻ്റെ കന്നുകാലി തൊഴുത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)