കുവൈറ്റിൽ താപനില ഉയരുന്നു; തീപിടുത്തം ഉണ്ടാകാൻ സാധ്യതകളേറെ, മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റിൽ താപനില ഉയരുന്നതിനാൽ താമസക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ചൂട് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ തീ പിടിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ ഉയർന്ന ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. വ്യാഴാഴ്ച ഫർവാനിയ ബ്ലോക്-3ൽ വാഹനത്തിന് തീ പിടിച്ചു. ഈ കാലാവസ്ഥയിൽ വെള്ളക്കുപ്പികള്‍ വാഹനങ്ങളിൽ ഇട്ടിട്ട് പോകുന്നത് തീപിടുത്ത സാധ്യതയേറാൻ കാരണമാകുന്നു. സൂര്യ കിരണങ്ങള്‍ വെള്ളക്കുപ്പിയില്‍ പ്രതിഫലിക്കുക വഴി കാറില്‍ തീ പടരാന്‍ സാധ്യതയുണ്ട്. വാഹനങ്ങളിലെ സീറ്റുകള്‍ തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്നതാണ്. ചെറിയ തീപ്പൊരി തീപടർന്ന് വലിയ അപകടം ഉണ്ടാവാൻ കാരണമാകാം. വെള്ളിയാഴ്ച ചൂട് 35 മുതൽ 37 ഡിഗ്രി വരെ ആയിരിക്കും. രാത്രിയിലെ കാലാവസ്ഥ മിതമായ ഈർപ്പം ഉള്ളതായിരിക്കും. ശനിയാഴ്ച ചൂട് 36 മുതൽ 38 ഡിഗ്രി വരെ ആയിരിക്കും. രാത്രിയിൽ 22-24 ഡിഗ്രി വരെ കുറയും. തുടർ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)