പോലീസുകാരന്റെ വേഷത്തിൽ വീഡിയോകോൾ; കുവൈറ്റ് പൗരന് നഷ്ടമായത് 1,226 ദിനാർ
കുവൈറ്റിൽ വഞ്ചനാപരമായ പദ്ധതികളെക്കുറിച്ച് സെൻട്രൽ ബാങ്കിൻ്റെയും മാധ്യമങ്ങളുടെയും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും കുവൈറ്റ് പൗരന് വീഡിയോ കോൾ തട്ടിപ്പിന് ഇരയാകുകയും 1,226 ദിനാർ നഷ്ടപ്പെടുകയും ചെയ്തു. ബാങ്ക് രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിക്കുകയും സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. അൽ-മുത്ല പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പോലീസ് യൂണിഫോം ധരിച്ച് നന്നായി കുവൈറ്റ് ഭാഷ സംസാരിക്കുന്ന ഒരാളിൽ നിന്നാണ് തനിക്ക് വീഡിയോ കോൾ ലഭിച്ചതെന്ന് ഇര വിശദീകരിച്ചു. വിളിച്ചയാൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെടുകയും ഇരയുടെ രഹസ്യ സുരക്ഷാ കോഡ് ഉൾപ്പെടെയുള്ള ബാങ്ക് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പുകാരനെ വിശ്വസിച്ച് ഇര ആവശ്യപ്പെട്ട വിവരങ്ങൾ നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)