കുവൈത്തിലെ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ്: അധിക ഫീസ് നൽകുന്നതിൽ നിന്ന് ചില വിഭാഗത്തെ ഒഴിവാക്കി
കുവൈത്തിൽ കമ്പനികൾക്കും തൊഴിലുടമകൾക്കും വിദേശത്ത് നിന്ന് ആവശ്യമായത്ര തൊഴിലാളികളെ പുതുതായി റിക്രൂട്ട് ചെയ്യാൻ അനുമതി നൽകിയ മാനവശേഷി സമിതി ചില വിഭാഗത്തിൽപെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തുടക്കത്തിൽ നൽകേണ്ട 150 ദീനാർ അധിക ഫീസിൽ നിന്ന് ഒഴിവാക്കി.പൂർണമായും സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ,
ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ സെൻ്ററുകൾ, മെഡിക്കൽ ക്ലിനിക്കുകൾ,
സർവ്വകലാശാലകളും സ്വകാര്യ കോളേജുകളും,സ്വകാര്യ സ്കൂളുകൾ, ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ അതോറിറ്റി അംഗീകരിച്ച വിദേശ നിക്ഷേപകൻ,സ്പോർട്സ് ക്ലബ്ബുകൾ, ഫെഡറേഷനുകൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, സഹകരണ സംഘങ്ങൾ, ട്രേഡ് യൂണിയനുകൾ, ഫൗണ്ടേഷനുകൾ, ചാരിറ്റബിൾ എൻഡോവ്മെൻ്റുകൾ, അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സ് ജനറൽ അതോറിറ്റിയുടെ ലൈസൻസുള്ള കൃഷിയിടങ്ങൾ , മത്സ്യബന്ധനം, ഇടയ ജോലിക്കാർ , വ്യവസായ സ്ഥാപനങ്ങളും ചെറുകിട വ്യവസായങ്ങളും എന്നീ വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ തൊഴിലാളികളെയാണ് ആദ്യത്തെ വർക്ക് പെർമിറ്റ് അനുവദിക്കുമ്പോൾ നൽകേണ്ട അധിക ഫീസിൽ നിന്ന് ഒഴിവാക്കിയത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)