അറ്റുപോയ വിരൽ മാലിന്യപ്പെട്ടിയിലേക്കെറിഞ്ഞു: കുവൈത്തിൽ നഴ്സറി നടത്തിപ്പുകാർക്കെതിരെ പരാതി
കുവൈത്തിൽ കളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അറ്റുപോയ കുട്ടിയുടെ കൈവിരൽ കഷ്ണം മാലിന്യ പെട്ടിലേക്ക് വലിച്ചെറിഞ്ഞ നഴ്സറി നടത്തിപ്പുക്കാർക്കെതിരെ പരാതി. ഇന്നലെ മുബാറക് അൽ കബീറിലെ ചെറിയ കുട്ടികൾക്കായുള്ള നഴ്സറിയിലാണ് സംഭവം. രക്ഷിതാവിന്റെ ഫോണിലേക്ക് കളിക്കുന്നതിനിടയിൽ അപകടം പറ്റിയെന്നും അടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അങ്ങോട്ടെത്തണമെന്നും പറഞ്ഞ് ഫോൺ വരികയായിരുന്നു. ഇതുപ്രകാരം ക്ലിനിക്കിലെത്തിയ രക്ഷിതാവ് രക്തം വാർന്നൊലിക്കുന്ന കുട്ടിയുടെ കൈ കണ്ടതോടെ വിദഗ്ദ്ധ ചികിത്സക്കായി ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അറ്റുപോയ വിരലെവിടെയെന്ന് ഡോക്ട ചോദിച്ചതോടെയാണ് രക്ഷിതാവ് ആദ്യം പ്രവേശിപ്പിച്ച ക്ലിനിക്കിലേക്ക് പോയി അന്വേഷിച്ചത്.അവിടെ കണ്ടെത്താൻ സാധിക്കാത്തതിനാൽ നേരെ നഴ്സറിയിലെത്തി. അവിടെയെത്തി അന്വേഷിച്ചപ്പോഴാണ് അറ്റുപോയ വിരൽ കഷ്ണം തങ്ങൾ മാലിന്യ പെട്ടിയിൽ വലിച്ചെറിഞ്ഞുവെന്ന് നഴ്സറി നടത്തിപ്പുകാർ പറഞ്ഞത് . പിന്നാലെ രക്ഷിതാവ് മുബാറക് അൽ കബീർ പോലീസ് സ്റ്റേഷനിലെത്തി നഴ്സറിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)