Posted By user Posted On

കുവൈറ്റിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനായി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയത് 40000-ത്തിലധികം വിദ്യാർത്ഥികൾ

കുവൈറ്റിൽ സ്കൂളിൽ നിന്ന് അവധിയെടുത്ത വിദ്യാർത്ഥികൾ അവധിയെടുത്തതിന് ഒഴികഴിവായി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാനായി നെട്ടോട്ടമോടുന്നു. ഇതിനായി പൊതുവിദ്യാഭ്യാസരംഗത്തെ 400,000-ത്തിലധികം വിദ്യാർത്ഥികൾ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഇബ്രാഹിം അൽ തവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം സെമസ്റ്റർ ആരംഭിച്ചത് മുതൽ ഇത് നിത്യസംഭവമായി മാറുകയാണ്. എന്നാല്‍, ആരോഗ്യ സൗകര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *