കുവൈത്തിൽ ആകാശപ്രതിഭാസം: നഗ്നനേത്രങ്ങൾ കൊണ്ട് കാണാം
ബുധനാഴ്ച രാവിലെയും വൈകീട്ടും കുവൈത്തിൻറെ ആകാശത്ത് വ്യതിരിക്തമായ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ ദൃശ്യമാകുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. ചൊവ്വയും ശനിയും തമ്മിലുള്ള സംയോജനത്തിന് കുവൈത്ത് സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു. ഇത് സൂര്യോദയത്തിന് മുമ്പ് അതിരാവിലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അന്നേദിവസം വൈകുന്നേരം ചന്ദ്രൻ വ്യാഴവുമായി ജോടിയായി കാണപ്പെടും. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയും രാത്രിയാകുന്നതിന് മുമ്പും അവ ആകാശത്ത് തൊട്ടടുത്തായി കാണപ്പെടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)