കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം: കുവൈത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു
കുവൈത്തിലേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറു പേരെ അറസ്റ്റ് ചെയ്തു. 350 കിലോ ഹഷീഷ് ഇവരിൽ നിന്ന് പിടികൂടി. ലഹരിക്കടത്തുകാരെ കുറിച്ച വിവരം ലഭിച്ച കുവൈത്ത് തീരരക്ഷ സേന സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.13 ബാഗുകളിലായി മറ്റ് വസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകൾ. പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗസ്ഥന്മാരെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു. പ്രതികളെ തുടർ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim\
Comments (0)