പതിനായിരം കുവൈത്തികൾക്ക് ഇന്ത്യ വിസ അനുവദിച്ചു
കഴിഞ്ഞ വര്ഷം ഇന്ത്യ പതിനായിരം കുവൈത്തികൾക്ക് വിസ അനുവദിച്ചതായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക്കിയ വ്യക്തമാക്കി. ഇന്ത്യൻ എംബസിയിൽ സംഘടിപിച്ച ഗബ്കാ വിരുന്നിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്ക , സൗദി , ബ്രിട്ടൻ ഉൾപെടെ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർക്ക് പുറമെ കുവൈത്ത് ഭരണ കുടുംബത്തിലെ പ്രമുഖരും നിരവധി സ്വദേശികളും വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു . ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധം എടുത്തുപറഞ്ഞ സ്ഥാനപതി ഇന്ത്യയിലെ മത സൗഹാർദം പ്രശസ്തമാണെന്നും അഭിപ്രായപ്പെട്ടു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)