Posted By Editor Editor Posted On

സേവനം കുവൈറ്റ് കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു

കുവൈറ്റിലെ പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ സേവനം കുവൈറ്റ്, അബ്ബാസിയ ഹെവൻ
ആഡിറ്റോറിയത്തിൽ പൊതുയോഗം ചേർന്ന് 2024 -2026 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.രാജൻ ശിവരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനു കെ.വി. സ്വാഗതവും, ബൈജു കിളിമാനൂർ, സിബി , ജ്യോതി പാർവതി, ഷാലു തോമസ്‌, ബിജിമോൾ ആര്യ, ജയകുമാർ, ഷാജിത, സുനിൽ കൃഷ്ണ, എന്നിവർ ആശംസകളും, ബിനോയ് ബാബു നന്ദിയും അറിയിച്ചു.2024 -2026 വർഷത്തെ സേവനം കുവൈറ്റ് ഭാരവാഹികളായി ബൈജു കിളിമാനൂർ(പ്രസിഡന്റ്), ഷാലു തോമസ് (ജനറൽ സെക്രട്ടറി), ബിനോയ് ബാബു (ട്രഷറർ), ജിനു കെ. വി (വൈസ് പ്രസിഡൻ്റ്) , സിബി(ജോയിൻ്റ് സെക്രട്ടറി), ഷാജിത (ജോയിൻ്റ് ട്രഷറർ) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി രാജൻ തോട്ടത്തിൽ, സന്തോഷ്‌ കെ വി എന്നിവരെയും, സേവനം മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ ആയി തുഷാറിനേയും , ആർട്സ് & കൾച്ചറൽ വിംഗ് ചീഫ് കോനേറ്ററ്റർ ആയി ചെങ്ങന്നൂർ ജയകുമാറിനെയും, ചാരിറ്റി & വെൽഫെയർ ചീഫ് കോഡിനേറ്റർ ആയി ബിജിമോൾ ആര്യയേയും, മീഡിയാ & പബ്ലിസിറ്റി ചീഫ് കോർഡിനേറ്റർ ആയി നിസ്സാം കടയ്ക്കലിനേയും യോഗം തെരഞ്ഞെടുത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *