Posted By Editor Editor Posted On

നാല് നിരക്കുകൾ, നാല് കാറ്റഗറികൾ; പുതിയ തീരുമാനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്, വിശദമായി അറിയാം

ദില്ലി: പുതിയ ഫാമിലി ഫെയർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ നാല് നിരക്കുകളിൽ പറക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ നാല് കാറ്റഗറികളിലായാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാബിൻ ബാഗേജ് മാത്രമുള്ള യാത്രാ നിരക്കുകളാണ് എക്സ്പ്രസ് ലൈറ്റിന് കീഴിൽ വരുന്നത്. 15 കിലോ ചെക്ക് ഇൻ ബാഗേജോട് കൂടിയ യാത്രകൾക്കുള്ള നിരക്കുകൾ എക്സ്പ്രസ് വാല്യു കാറ്റഗറിയിലും വരുന്നു. ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങൾ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടുന്ന എക്സ്പ്രസ് ബിസ് എന്നിവയാണ് നാല് കാറ്റഗറികൾ. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻറെ എല്ലാ ബോയിങ് 737-8 എയർക്രാഫ്റ്റുകളിലും എക്സ്പ്രസ് ബിസ് നിരക്കുകൾ ലഭ്യമാണ്. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആഭ്യന്തര യാത്രകളിൽ 25 കിലോയുടെയും രാജ്യാന്തര യാത്രയിൽ 40 കിലോയുടെയും വർധിപ്പിച്ച ബാഗേജ് അവലൻസുകളും ലഭിക്കും. കൂടുതൽ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിങ്ങും എക്‌സ്പ്രസ് എഹഡ് മുൻഗണനാ സേവനങ്ങളും സൗജന്യ ഗൊർമേർ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാർക്ക് ലഭിക്കുന്നതാണ്. airindiaexpress.com, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *