സൗദിയിൽ മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമസാൻ വ്രതാരംഭം
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതാരംഭം ഇന്ന് . സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റമസാൻ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോടതിയും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു. .അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയിരിക്കും റമസാൻ തുടങ്ങുന്നതെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി . മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിരുന്നത്.ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കൾ വിശ്വാസികൾക്ക് റമദാൻ ആശംസകൾ നേർന്നു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)