Posted By user Posted On

കുവൈറ്റിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ വർദ്ധിക്കുന്നു

കുവൈറ്റിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-ൽ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള മൊത്തം ചെലവ് 16.6 ശതമാനം വർധിച്ച് 4 ബില്യൺ ദിനാറിലെത്തി. എന്നാൽ 2022ൽ ഈ കാർഡുകൾ വഴി നടത്തിയ ഇടപാടുകളുടെ ആകെ മൂല്യം 3.48 ബില്യൺ ആയിരുന്നു. വിദേശത്തുള്ള ഇലക്ട്രോണിക് പർച്ചേസുകൾക്കായാണ് ഈ കാർഡുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തൽ. തുക അനുസരിച്ചാണ് ഈ കാർഡുകളിലൂടെ പലിശ നൽകുന്നത്. എന്നാൽ ഇവയിലൂടെ പണം പിൻവലിക്കുന്നത് തിരിച്ചടവ് കാലയളവും പിൻവലിച്ച തുകയും അനുസരിച്ച് ഉടമയ്ക്ക് അധിക ക്യുമുലേറ്റീവ് പലിശ നൽകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *