ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജിസിസി തലത്തിൽ കുവൈത്ത് ഏറ്റവും പിന്നിൽ
രാജ്യനിവാസികൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉറപ്പുവരുത്താൻ സാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ജി സി സി തലത്തിൽ കുവൈത്ത് ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽ ഇക്കാര്യത്തിൽ കുവൈത്ത് ആറാം സ്ഥാനത്താണുള്ളത്. ഈ വിഷയവുമായി ബന്ധപെട്ട 2022 ലെ സൂചികകൾ ഉദ്ധരിച്ച് ബ്രിട്ടീഷ് “ഇക്കണോമിസ്റ്റ്” ഗ്രൂപ്പിൻ്റെ ഇക്കണോമിക് റിസർച്ച് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അതെ സമയം ലോകത്തെ 113 രാജ്യങ്ങളെ താരതമ്യം നടത്തി തയ്യാറാക്കിയ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആഗോള സൂചികയിൽ കുവൈത്ത് 50 ആം സ്ഥാനത്താണ് .അറബ് രാജ്യങ്ങളിൽ കുവൈത്ത് ഏഴാം സ്ഥാനത്താണെന്നും റിപ്പോർട്ടിലുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)