Posted By user Posted On

പ്രവാസികൾക്കും കുടുംബത്തിനും സുരക്ഷിതത്വം, സമഗ്ര ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക റൂട്സ്

പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരിച്ചെത്തിയ പ്രവാസികള്‍ക്കായി മലപ്പുറത്ത് നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം സൂര്യ റീജൻസിയിൽ സംഘടിപ്പിച്ച ശില്പശാലയില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 62 പ്രവാസി സംരംഭകര്‍ പങ്കെടുത്തു. വിവിധ സംരംഭകസഹായ പദ്ധതികള്‍, വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. നോർക്കാ റൂട്സിന്റെ വിവിധ പദ്ധതികും സേവനങ്ങളും സംബന്ധിച്ച് ജനറൽ മാനേജർ അജിത് കോളശ്ശേരി വിശദീകരിച്ചു.

എന്‍ ബി എഫ് സിയില്‍ നിന്നും പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെവി സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഷറഫുദ്ദീന്‍. ബി എന്നിവർ ക്ലാmgകള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ.സി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നടപ്പുസാമ്പത്തിക വർഷത്തെ ഏഴാമത് ബാച്ച് സംരംഭകത്വ പരിശീലന പരിപാടിയാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *