പ്രവാസികൾക്ക് സന്തോഷവാർത്ത; കുടുംബ സന്ദർശക വിസകൾ നൽകുന്നത് പുനരാരംഭിച്ചു, ഫെബ്രുവരി 7 മുതൽ പ്രാബല്യത്തിൽ
കുവൈറ്റിൽ പ്രവാസികൾക്ക് കുടുംബ സന്ദർശക വിസകൾ നൽകുന്നത് പുനരാരംഭിച്ചു. പുതിയ വ്യവസ്ഥകൾ പ്രകാരം ഫെബ്രുവരി 7 ബുധനാഴ്ച മുതൽ ഇത് നടപ്പിലാക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ മെറ്റാ പ്ലാറ്റ്ഫോം വഴി അപ്പോയിൻ്റ്മെൻ്റ് നേടണം. താഴെ പറയുന്നവയാണ് വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മറ്റ് വ്യവസ്ഥകൾ.
- ഭാര്യ,മക്കൾ, മാതാപിതാക്കൾ എന്നിവരടങ്ങുന്ന കുടുംബത്തെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് അപേക്ഷകന് ചുരുങ്ങിയത് 400 ദിനാർ ശമ്പളം ഉണ്ടായിരിക്കണം.
- മറ്റു ബന്ധുക്കളുടെ ( സഹോദരർ ) സന്ദർശക വിസക്ക് അപേക്ഷിക്കാൻ 800 ദിനാർ ശമ്പളമുണ്ടായിരിക്കണം.
- സന്ദർശകർ കുവൈത്ത് ദേശീയ വിമാനക്കമ്പനികളിൽ റിടെൺ ടിക്കറ്റുകൾ വഴി ആയിരിക്കണം രാജ്യത്ത് എത്തേണ്ടത്.
- വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുവാൻ അപേക്ഷിക്കില്ല എന്ന് സത്യ വാങ് മൂലം സമർപ്പിക്കുക.
- സന്ദർശനവേളയിൽ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിൽ മാത്രം ചികിത്സ തേടും,
- സന്ദർശക കാലയളവ് ലംഘിച്ചാൽ, സന്ദർശകനും സ്പോൺസറും നിയമപരമായ നടപടിക്രമങ്ങൾ നേരിടേണ്ടിവരും മുതലായവയാണ് മറ്റു വ്യവസ്ഥകൾ
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)