കുവൈറ്റിൽ ഇന്നും നാളെയും താപനില ഗണ്യമായി കുറയും
കുവൈറ്റിൽ ഇന്ന് വൈകുന്നേരവും, നാളെയും ശൈത്യം ശക്തമാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസാ റമദാൻ അറിയിച്ചു. താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. തുടർച്ചയായി മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ സമയങ്ങളിൽ വീശാൻ സാധ്യതയുണ്ട്. കൂടാതെ കാറ്റിന്റെ ശക്തിയിൽ കടലിൽ തിരമാലകൾ ഉയരാനും തുറന്ന പ്രദേശങ്ങളിൽ അത് പൊടിക്കാറ്റിന് കരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ പരമാവധി താപനില പകൽ സമയത്ത് 14 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നതിനാൽ ഈ വർഷം രാജ്യത്തുടനീളം കടന്നുപോകുന്ന ഏറ്റവും തണുത്ത തരംഗമായി ഇതിനെ കണക്കാക്കാം. അതെ സമയം ശനിയാഴ്ച രാവിലെ ഏറ്റവും കുറഞ്ഞ താപനില 3 മുതൽ 10 ഡിഗ്രി വരെ ആയിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)