കുവൈറ്റിൽ ഈ 14 വിഭാഗങ്ങളെ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് ഒഴിവാക്കി
കുവൈത്ത് പ്രവാസികളുടെ രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ജനുവരി 28 ഞായറാഴ്ച മുതൽ പുതിയ വ്യവസ്ഥകളോടെ രാജ്യത്ത് ഫാമിലി വിസ അപേക്ഷകൾ വീണ്ടും ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ചില വിഭാഗങ്ങളെ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞ ശമ്പള പരിധി,യൂണിവേഴ്സിറ്റി ബിരുദം മുതലായ നിബന്ധനകളിൽ നിന്ന് 14 വിഭാഗങ്ങളെ ഒഴിവാക്കി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഫഹദ് അൽ-യൂസഫ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.താഴെ പറയുന്ന വിഭാഗങ്ങളെയാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയത്.
1 – സർക്കാർ മേഖലയിലെ കൺസൾട്ടൻ്റുമാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ധർ, നിയമ ഗവേഷകർ.
2- ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ
3 – സർവ്വകലാശാലകൾ, കോളേജുകൾ, ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രൊഫസർമാർ.
4 – സ്കൂൾ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടികൾ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡൻ്റുമാർ
5 – സാമ്പത്തിക ഉപദേഷ്ടാക്കൾ.
6 – എഞ്ചിനീയർമാർ.
7 – ഇമാമുമാർ, പ്രബോധകർ, പള്ളികളിലെ ബാങ്ക് വിളിക്കാർ , ഖുർആൻ മനപ്പാഠമാക്കിയവർ
8 – സർക്കാർ ഏജൻസികളിലും സ്വകാര്യ സർവ്വകലാശാലകളിലുമുള്ള ലൈബ്രേറിയന്മാർ.
9 – നഴ്സുമാർ, പാരാമെഡിക്കുകൾ, അവരുടെ വിവിധ സ്പെഷ്യാലിറ്റികളിൽ മെഡിക്കൽ സാങ്കേതിക പദവികൾ വഹിക്കുന്നവർ, അതുപോലെ സാമൂഹിക സേവന മേഖലയിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് ജീവനക്കാർ.
10 – സർക്കാർ മേഖലയിലെ സാമൂഹ്യപ്രവർത്തകരും മനശാസ്ത്രജ്ഞരും.
11 – പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.
12 – ഫെഡറേഷനിലെയും സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകരും കളിക്കാരും.
13 – പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും.
14 – ശ്മശാനങ്ങളിൽ മൃതദേഹം പരിപാലിക്കുന്നവർ, സംസ്കരിക്കുന്നവർ
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv
Comments (0)