Posted By Editor Editor Posted On

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങാം; സഹായിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി, ഏങ്ങനെ രജിസ്റ്റർ ചെയ്യാം

രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ നൽകും. പ്രവാസിക്കൂട്ടായ്മകൾ, പ്രവാസികൾ രൂപവത്കരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവയ്ക്കും സംരംഭങ്ങൾ തുടങ്ങാം.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്’ (എൻ.ഡി.പി.ആർ.ഇ.എം.). ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. കൃത്യമായി തിരിച്ചടച്ചാൽ മൂലധനം, പലിശ എന്നിവയിൽ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ ഒറ്റപ്പാലത്ത് നോർക്കയും കനറാ ബാങ്കും ജില്ലയിലെ പ്രവാസികൾക്കായി വായ്പ നിർണയ ക്യാമ്പ് നടത്തും.ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തെ ജെ.ആർ.ജെ. കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്.പദ്ധതിയിൽ അംഗമാകാൻ www.norkaroots.org/ndprem എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് നോർക്കയും കനറാ ബാങ്കും ചേർന്ന് നടത്തുന്ന വായ്പ നിർണയക്യാമ്പിൽ പങ്കെടുക്കാം.24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 എന്ന നമ്പരിൽ ഇന്ത്യയിൽ നിന്നും 918802012345 എന്ന നമ്പരിൽ വിദേശത്തുനിന്നും മിസ്‌കോൾ ചെയ്താൽ തിരിച്ച് ബന്ധപ്പെടുന്നതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv

https://www.kuwaitvarthakal.com/2024/01/26/185816-caught-using-cell-phones/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *