കുവൈറ്റിൽ വിമാനയാത്രയിൽ ഒപ്പം കൂട്ടാവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം
കുവൈറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനയാത്രയിൽ കൂടെ കൊണ്ടു പോകുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം ഒന്നായി കുറച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉടമകള്‍ വളർത്തുമൃഗങ്ങളെ തെരുവിൽ തള്ളാൻ പ്രേരിപ്പിക്കുന്നതിനാൽ ഡി.ജി.സി.എ ഈ തീരുമാനം പൂർണമായി നിരസിക്കുന്നതായി അനിമൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ശൈഖ അൽ സദൂൻ പറഞ്ഞു. ഉടമകള്‍ യാത്ര ചെയ്യുമ്പോള്‍ മൃഗങ്ങളെ പരിപാലിക്കാൻ ആളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അൽ സദൂൻ പറഞ്ഞു. രാജ്യത്ത് തെരുവ്നായ്ക്കളുടെ എണ്ണം വർധിക്കുന്നത് ഇത്തരം തീരുമാനങ്ങൾ മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)