ആയിരത്തിലേറെ പ്രവാസികളെ ഉടൻ നാടുകടത്തും; കുവൈത്തിൽ കർശന സുരക്ഷാ പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവർഷത്തിലെ ആദ്യ അഞ്ച് ദിവസത്തിൽ നടത്തിയ സുരക്ഷാ പരിശോധനകളിൽ 1000ലേറെ പ്രവാസികൾ അറസ്റ്റിലായി. വിവിധ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായത്. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിൻറെ നിർദ്ദേശപ്രകാരമാണ് സുരക്ഷാ ക്യാമ്പയിൻ നടത്തുന്നത്. പ്രാദേശിക നിയമലംഘനത്തിന് കഴിഞ്ഞ വർഷം കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയിട്ടുള്ളത്. 42,265 അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തലും 627 എണ്ണം ജുഡീഷ്യൽ നാടുകടത്തലുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)