കുവൈറ്റിൽ ഒരാഴ്ചക്കിടെ 1,200 ലധികം വാഹനപകടങ്ങൾ, 21,924 നിയമലംഘനങ്ങൾ
കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് ഉണ്ടായത് 1,200 ലധികം വാഹനപകടങ്ങൾ. ഇതിൽ 324 വലിയ വാഹനാപകടങ്ങളും 916 ചെറിയ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 21,924 നിയമലംഘനങ്ങളും ഈ കാലയളവില്‍ കണ്ടെത്തി. 83 വാഹനങ്ങൾ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 37 കുട്ടികളെ പിടികൂടിയതായും മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു. വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്കാജനകമാണെന്ന് അൽ ഖദ്ദ പറഞ്ഞു. പിടികൂടിയ കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. പ്രായപൂർത്തിയാകാത്തവര്‍ക്ക് വാഹനം നല്കുന്ന ഉടമകള്‍ക്കെതിരെ പിഴ ചുമത്തുമെന്നും യൂസഫ് അൽ ഖദ്ദ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന ട്രാഫിക് പരിശോധനയാണ് ഗതാഗത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)