Posted By Editor Editor Posted On

കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട് ഇടപാടുകൾ ഇനി കെ-നെറ്റ് വഴി മാത്രം

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദപ്പെടുത്തിയ കമ്പനികൾ സ്വദേശികളുമായി പണമിടപാടുകൾ നടത്തുന്നത് K-നെറ്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കണമെന്ന് നിർദേശം .മാൻപവർ അതോറിറ്റിയും വാണിജ്യമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.K-നെറ്റ് വഴി ഇടപാടുകൾ നടത്തിയത് രേഖയായി നിലനിൽക്കും. ഇത് ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളി തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായാൽ മുടക്കിയ പണം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസ് കൊടുക്കാൻ സ്വദേശികളെ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *