വൈദ്യുതി ഉൽപാദനത്തിൽ ഗള്‍ഫ് മേഖലയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം
കുവൈത്ത്സിറ്റി: വൈദ്യുതി ഉൽപാദനത്തിൽ ഗള്‍ഫ് മേഖലയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജി.സി.സിയിലെ വൈദ്യുതി ഉൽപാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്.ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി
പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പാക്കുന്നത്. വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറക്കാന്‍ കുവൈത്തിന് സാധിച്ച
തായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ വൈദ്യുതി ഉൽപാദന കരാറുകളുടെ മൂല്യം 40ശതമാനം വർധിച്ച് 19 ബില്യൺ ഡോളർ ആയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉൽപാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചെലവഴിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)