കുവൈത്തിൽ പാർടൈം ജോലി: നിയമം നാളെ മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി
കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന ജോലിക്ക് പുറമെ മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ .യഥാർത്ഥ തൊഴിലുടമയുടെ അനുവാദത്തോടെ ഏറിയാൽ ഒരു ദിവസം നാലു മണിക്കൂർ പാർടൈം ജോലിയെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ആണ് ഏതാനും ദിവസം മുൻപ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് . അതിനിടെ ചില നേരങ്ങളിൽ പാർടൈം ജോലികൾക്ക് മാൻപവർ അതോറിറ്റിയുടെ പ്രത്യേക അനുമതി പത്രം ലഭ്യമാക്കേണ്ടതായി വരും .പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരുൾപ്പെടെ കുറഞ്ഞ ശമ്പളത്തിന് അടിസ്ഥാന ജോലി ചെയ്യുന്ന വിദേശികൾക്ക് പാർടൈം കൂടി ചെയ്ത് സാമ്പത്തിക നില മെച്ചപ്പെടുത്താനാകും .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)