കുവൈത്തിൽ മദ്യ നിർമാണ കേന്ദ്രം നടത്തിയ പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: സാൽമിയയിൽ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. പരിശോധനയിൽ 123 കുപ്പികളുമായി പ്രവാസി അറസ്റ്റിലായി. സെക്ടർ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റുജൈബിന്റെ നിർദ്ദേശത്തെ തുടർന്ന് പൊതു സുരക്ഷാ വിഭാഗമായി റെയ്ഡ് നടത്തി പ്രവാസിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ വിൽപനക്ക് തയാറാക്കിയ 123 കുപ്പി മദ്യം,മൂന്ന് ബാരൽ മദ്യം, മദ്യം നിർമിക്കുന്നതിനും കുപ്പിയിലാക്കുന്നതിനും പാക്കേജിങ്ങിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, പ്രതിദിനം ഏകദേശം 150 കുപ്പി മദ്യം ഉൽപാദിപ്പിക്കുന്നതായി പ്രതി സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളിൽ സ്വയം നിർമിച്ച മദ്യം നിറച്ചു സീൽ ചെയ്ത് വിദേശമദ്യം എന്ന നിലയിലായിരുന്നു ഇടപാട്. ഒരു കുപ്പിക്ക് 60 ദീനാർ വരെ ഈടാക്കിയിരുന്നു.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് ലഹരി വസ്തുക്കൾക്കെതിരായ പരിശോധന കർശനമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)