ഗൾഫിൽ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി
സൗദിയിൽ മോഷണശ്രമത്തിനിടെ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ അനാസിയെയാണ് ഇന്ത്യക്കാരനായ സമദ് സാലി ഹസൻ സാലി എന്നയാൾ കൊലപ്പെടുത്തിയത്. കവർച്ചയുടെ ഭാഗമായി സൗദി പൗരനെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു. സുരക്ഷാ അധികാരികൾ പ്രതിയെ പിടികൂടുകയും കോടതി പ്രതി കുറ്റവാളിയെന്ന് കണ്ടെത്തി വധധിക്ഷ വിധിക്കുകമായിരുന്നു. തുടർന്ന് അപ്പീൽ കോടതികളും മേൽ കോടതിയും കീഴ്കോടതിയുടെ വധശിക്ഷ അംഗീകരിക്കുകയും റോയൽ കോർട്ട് അനുമതി നൽകുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)