കുവൈത്തിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി
കുവൈത്ത് സിറ്റി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി – ജല മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. ഈ മേഖലയിലെ വിദഗ്ധരും വൈദ്യുതി മന്ത്രാലയം പ്രതിനിധികളും പുനരുപയോഗ ഊർജ വകുപ്പിലെ പ്രതിനിധികളും കമ്മിറ്റിയിൽ ഉൾപ്പെടുത്തും.
ഊർജ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ സമിതി പരിഗണിക്കും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഗൾഫ് ഇന്റർകണക്ഷൻ അടക്കമുള്ള സാധ്യതകളും പുനരുൽപ്പാദന ഊർജ സ്രോതസ്സുകളും അധികൃതർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്.
ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്ന് നേരത്തെ അധികൃതർ സൂചന നൽകിയിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 99 ശതമാനവും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)