അനധികൃതമായി ചികിത്സ, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി: കുവൈത്തിൽ കോസ്മെറ്റിക് ക്ലിനിക്ക് പൂട്ടിച്ചു
കുവൈത്ത് സിറ്റി: അനധികൃതമായി ചികിത്സ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിഷയം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപവത്കരിക്കുകയും സംഭവത്തെക്കുറിച്ച് ദിവസങ്ങൾക്കു മുമ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇവരുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്ക് അടച്ചുപൂട്ടാനും ഫിസിഷ്യനെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)